തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്‌ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിയുടെ പ്രൊഡക്ട്, പ്ലാറ്റ്‌ഫോം എൻജിനിയറിംഗ് സേവന വിഭാഗമായ ബ്ലൂകോഞ്ച് ടെക്‌നോളജീസ് അഹമ്മദാബാദിൽ പുതിയ ഡെലിവറി സെന്ററിന് തുടക്കം കുറിച്ചു.
ഇന്ത്യയൊട്ടാകെ കമ്പനിയുടെ സേവനം വ്യാപിക്കുന്നതിൽ യു.എസ്.ടി ബ്ലൂകോഞ്ച് ടെക്‌നോളജീസ് പ്രസിഡന്റ് എസ്. രാംപ്രസാദും യു.എസ്.ടി ചീഫ് ഓപറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസും സന്തുഷ്ടി പ്രകടിപ്പിച്ചു.