
കൊച്ചി: ജില്ലയിൽ 45 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ്-19 വാക്സിൻ ഇന്ന് മുതൽ നൽകി തുടങ്ങും.
45 വയസ് മുതൽ 60 വയസ്സ് വരെയുള്ള 648734 ആളുകൾ ജില്ലയിലുണ്ട്. ഇപ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇവർക്ക് വാക്സിനേഷൻ നൽകും. www.cowin.gov.in എന്ന വെബ് സൈറ്റില് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണെന്ന് ഡി.എം.ഒ ഡോക്ടർ കുട്ടപ്പൻ പറഞ്ഞു.
വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കുവാൻ പൊതുജനങ്ങൾ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകണം. തെരഞ്ഞെടുപ്പ്, ഉത്സവം, പൊതുപരീക്ഷകൾ തുടങ്ങിയവ വരുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകേണ്ടത് വളരെ അത്യാവശ്യമാണ്. എറണാകുളം റീജിയ ണല്‍ വാക്സിൻ സ്റ്റോറില്‍ ഇന്ന് 5,11,000 ഡോസ് വാക്സിനുകൾ എത്തു ന്നതില്‍ 50000 ഡോസ് വാക്സിനുകൾ എറണാകുളം ജില്ലയിലെ വാക്സിനേഷൻ കേന്ദ്ര കേന്ദ്രങ്ങളില്‍ എത്തിക്കുന്നതാണ് .
ജില്ലയിൽ ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, 60 വയസിന് മുകളിൽ പ്രായമുളളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിവർക്കാണ് കോവിഡ് വാക്സിൻ ഇതുവരെ നല്കിയിരുന്നത്.
വാക്സിൻ ആദ്യ ഡോസ് എടുത്തവർ
എടുത്ത ആരോഗ്യ പ്രവർത്തകർ 72878
മുന്നണി പ്രവർത്തകർ 48367
60 വയസിന് മുകളിലുള്ളവർ 222448
45 വയസ്സിന് മുകളിലുള്ള രോഗമുള്ളവർ 16236
വാക്സിൻ രണ്ടാം ഡോസ് എടുത്തവർ
ആരോഗ്യ പ്രവർത്തകർ 51920
മുന്നണി പ്രവർത്തകർ 9764
60 വയസിന് മുകളിലുള്ളവർ 7
45 വയസ്സിന് മുകളിലുള്ള രോഗമുള്ളവർ 2
മാസ്ക് മുഖ്യം
വാക്സിൻ സ്വീകരിച്ചാലും മാസ്ക് ധരിക്കുകയും, കൈകൾ ശുചിയാക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് തുടരേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.