നെയ്യാറ്റിൻകര: തിരഞ്ഞെടുപ്പിന് അഞ്ച്ദിവസം കൂടി ബാക്കിനിൽക്കെ ആവേശം വിടാതെ അവസാനവട്ടവും പ്രചാരണരംഗത്ത് സ്ഥാനാർത്ഥികൾ സജീവമായി. കൊടും ചൂടിനെ വകവയ്ക്കാതെയാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് സജീവമായത്. ഓരോ വോട്ടും പ്രാധാന്യമെന്ന നിലയ്ക്ക് പരമാവധി വോട്ടർമാരെ നേരിർ കാണാനുള്ള തിരക്കിലായിരുന്നു ഇന്നലെയും സ്ഥാനാർത്ഥികൾ. പ്രഭാതഭക്ഷണം കഴിച്ച് രാവിലെ എട്ടിന് ആരംഭിച്ച പ്രചാരണം ഇന്നലെ രാത്രി വൈകിയും തുടർന്നു. ആയിരക്കണക്കിന് വോട്ടർമാരെയാണ് സ്ഥാനർത്ഥികൾ ഇന്നലെ കണ്ടത്. ഒരാഴ്ചത്തോളമായി പിൻതുടർന്നുവന്ന പ്രചാരണ പരിപാടികൾ ഇന്നും നാളെയുമായി സമാപിക്കും. വാഹനപ്രചാരണ പരിപാടി അവസാനിച്ചു കഴിഞ്ഞാൽ വീടുകളിലെത്തി വോട്ട് അഭ്യർത്ഥിക്കുന്നതിനായിരിക്കും സ്ഥാനർത്ഥികൾ പരിഗണന നൽകുക. പരമാവധി വോട്ടർമാരിൽ നിന്നും വോട്ടുകൾ നേടിയെടുക്കാൻ സ്ത്രീ പുരുഷ ഭേദമെന്യേ കുടുംബയോഗങ്ങളും പാർട്ടി നേതൃത്വങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓരോ പാർട്ടികളും നൂറുകണക്കിന് കുടുംബയോഗങ്ങൾ ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ആൻസലന്റെ ഇന്നലത്തെ പ്രചാരണ പരിപാടി മുള്ളറവിളയിൽ നിന്നും തുടങ്ങി. തുടർന്ന് മാമ്പഴക്കര, ഇളവനിക്കര ഗുരുമന്ദിരം, കരിക്കം, കുളമാങ്കുഴി, ചെങ്കള്ളൂർ, കരിപ്രാക്കോണം, പഴിഞ്ഞിക്കുഴി, മുട്ടയ്ക്കാട്, പെരുന്പഴുതൂർ, എം.കെ.ജി ജംഗ്ഷൻ, പള്ളിനട, കളത്തുവിള, പൂവ്വൻവിള, പൂക്കൈത, പുന്നയ്ക്കാട് ജംഗ്ഷൻ, സി.എസ്.ഐ.ജംഗ്ഷൻ, തേരന്നൂർ, ചെമ്മണ്ണുവിള, അംബേദ്ക്കർ, കുരിശ്ശടിനട, ആലംപൊറ്റ, കിളിമാവിള, പ്ലാവിള, നാരരുംകുഴി, നവകേരള, ഓലത്താന്നി, ചിറ്റാക്കോട്, തേരിവിള, അയണിമൂട്, മണലുവിള, ശാസ്താംതല, കൊടങ്ങാവിള, പറമ്പുവിള, രഞ്ജിനിക്ലബ്ബ്, അത്താഴമംഗലം, മാഞ്ചിറ, കവളാകുളം, മരപ്പാലം, പിരായുംമൂട്, കരിനട, വ്ലാങ്ങാമുറി, കളം, കല്ലുവിള, മാടൻകോവിൽ, ബസ്റ്റാന്റ് ജംഗ്ഷൻ, കൃഷ്ണൻകോവിൽ, കണ്ടൽ, ആലുംമൂട്, ഈഴക്കുളം,ടി.ബി.ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ, പാണൻവിളാകം, ആശുപത്രി ജംഗ്ഷൻ, റെയിൽവേപാലം, അറക്കുന്ന്, രാമപതനി, ചെമ്പരത്തിവിള, വഴുതൂർ ജംഗ്ഷൻ, പവിത്രനന്ദപുരം കോളനി, കൂട്ടപ്പന എത്തി തൊഴുക്കൽ സമാപിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. സെൽവരാജ് ഇന്നലെ പഴയഉച്ചക്കടയിൽ നിന്നും പ്രചാരണ പരിപാടി ആരംഭിച്ചു. തുടർന്ന് പേച്ചന്ത, പഴയഉച്ചക്കട ചന്ത, പേച്ചന്ത കോളനി, പാവാറ, പിൻകുളം, പിൻകുളം പള്ളി, ഊരമ്പ്, ഊരമ്പ് മാർക്കറ്റ്, ചാരാട്ടുകോണം എന്നിവിടങ്ങളിൽ പ്രചാരണം തുടർന്നു. വഴിമുക്കിൽ നിന്ന് ഡോ. ശശിതരൂരിന്റെ റോഡ് ഷോയോടുകൂടി പൊഴിയൂരിൽ സമാപിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻ നായർ ഇന്നലെ കാരോട് പഞ്ചായത്ത് നിന്ന് പ്രചാരണപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പഴയഉച്ചക്കട, വടവോട്ടുകോണം ക്ഷേത്രം, കാണക്കുളം, പാട്ടവിള, ഉച്ചക്കട, പൊഴിയൂർ മഹാദേവക്ഷേത്രം, ചെന്നിയോട്, കുന്നിയോട്, പേച്ചന്ത, വെൺകുളം, ചാരോട്ടുകോണം, കാന്തള്ളൂർ വായനശാല, മൺവിള, തെങ്ങിൻതോട്ടം, അമ്പനാവിള, പിൻകുളം, പാണപ്പഴിഞ്ഞി, കാരോട് വായനശാല, കാരോട് ചാനൽക്രോസ്, ശങ്കുരുട്ടി, കിണറ്റുമുക്ക്, മഞ്ചാംകുഴി, ഇരട്ടമഠംവിള, ചെങ്കവിള, അയിരകുളം, അയിര ജംഗ്ഷൻ, കുഴിഞ്ഞാംവിള, വടുവൂർക്കോണം, ഞാറക്കാല, പനങ്കോട്ടുകുളം, നരിക്കുഴി, ഒറ്റപ്ലാവിള, മാറാടി, കാന്തള്ളൂർ എന്നീ സ്ഥലങ്ങളിൽ പര്യടനം നടത്തിയശേഷം പ്ലാമൂട്ടുക്കടയിൽ സമാപിച്ചു.