തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് വാക്സിൻ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്‌ക്കൊപ്പം രാവിലെ 9.30ന് ഫോർട്ട് ആശുപത്രിയിലെത്തിയ അദ്ദേഹം കൊവാക്സിനാണ് സ്വീകരിച്ചത്. 45 വയസ് പൂർത്തിയായ എല്ലാവരും വാക്സിൻ എടുക്കണമെന്നും കേരളത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.