തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നലെ പെസഹ ആചരിച്ചു. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ, അപ്പം മുറിക്കൽ ശുശ്രൂഷകളും നടന്നു. ക്രിസ്തുവിന്റെ പീഡസഹനത്തിന്റെ ഓർമ പുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രത്യേക പ്രാർത്ഥനയും കുരിശിന്റെ വഴിയും നഗരി കാണിക്കൽ ചടങ്ങും നടക്കും.