krishnakumar-

മൂന്ന് തലമുറകളെ ത്രസിപ്പിച്ച മജീഷ്യനാണ് രജനീകാന്ത്.അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും വലിയ ഇഷ്ടമാണെങ്കിലും 'ദളപതി'യാണ് വളരെ പ്രീയപ്പെട്ടത്. കച്ചവട മൂല്യവും കലാമൂല്യവും ഒരു പോലെയുള്ള ചിത്രമാണത്. പ്രത്യേക രീതിയിലുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ആകർഷകമാണ്.എന്റെ മകൾ ഡിയയുടെ ചെറുപ്പകാലത്ത് രജനിയുടെ സിനിമ കാണാൻ പോയി. അദ്ദേഹത്തിന്റെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ, മോൾ കസേരയിൽ നിന്ന് എഴുന്നേറ്റ് ആർത്തുവിളിച്ചു. ഏറെ പണിപ്പെട്ടാണ് അവളെ പിടിച്ചിരുത്തിയത്.

സിനിമ കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ എന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞ മറുപടി , ' നിന്റെ ചെറുപ്പത്തിൽ രജനി സിനിമ കാണാൻ പോകുമ്പോൾ നിന്നെയും ഞങ്ങൾ ഇങ്ങനെയാണ് പിടിച്ചിരുത്തിയതെ'ന്നാണ്.