21 വർഷങ്ങൾക്കുശേഷം സിനിമയിലെ തന്റെ അമ്മയെ കാളിദാസ് ജയറാം കണ്ടുമുട്ടി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി കാളിദാസ് എത്തുന്നത്. ചിത്രത്തിൽ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലക്ഷ്‌മി ഗോപാലസ്വാമിയായിരുന്നു. ചിത്രം റിലീസ് ചെയ്ത് 21 വർഷങ്ങൾക്കുശേഷം ഇപ്പോൾ ഇവർ വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ നമിത പ്രമോദ്, സൈജു കുറുപ്പ്, റീബ മോണിക്ക ജോൺ എന്നിവരാണ് മറ്റു താരങ്ങൾ. ഫഹദ് ഫാസിൽ ചിത്രം ട്രാൻസിനു രചന നിർവഹിച്ച വിൻസെന്റ് വടക്കനാണ് തിരക്കഥ ഒരുക്കുന്നത്. നവരസ ഫിലിംസ് ബാനറിലാണ് നിർമ്മാണം.