കാർത്തി നായകനായ 'സുൽത്താൻ" തിയേറ്ററിലെത്തി. നടൻ ലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. "സുൽത്താനിൽ ആദ്യന്തം ലാൽ സാർ എന്നോടൊപ്പമുണ്ടാവും. "ലാൽ സാറാണ് സുൽത്താനിലെ താരം. മാത്രവുമല്ല വ്യക്തിപരമായി അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. അനുഭവ സമ്പന്നനായ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു. സുൽത്താനിൽ ലാൽ എന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതൽക്കൂട്ടാണ്. തീർച്ചയായും ലാൽ സാറിന്റെ കഥാപാത്രം ഏറെ പ്രശംസ നേടും... കട്ടപ്പയെ പോലെ .' കാർത്തി പറഞ്ഞു. ഡ്രീം വാരിയർ പിക്‌ചേഴ്സ് നിർമ്മിച്ച് 'റെമോ ' ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത 'സുൽത്താൻ ' പ്രേക്ഷകർക്ക് പൂർണ സംതൃപ്തി വിനോദ സിനിമ യായിരിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.