dewasom-board

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ തീർത്ഥാടനം സാദ്ധ്യമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിനുമായി ശബരിമല പരാതി - പരിഹാര സെല്ലിന് രൂപം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ശബരിമല പരാതി -പരിഹാര സെല്ലിന്റെ ചെയർമാൻ. ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങൾ, ദേവസ്വം കമ്മിഷണർ എന്നിവർ കൺവീനർമാരാണ്. ചീഫ് എൻജിനിയർ (ജനറൽ), സൂപ്രണ്ട് ഒഫ് പൊലീസ് (വിജിലൻസ് ആൻഡ് സെക്യൂരിറ്റി ) ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ അംഗങ്ങളായാണ് സെൽ രൂപീകരിച്ചത്. സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് അപ്പലേറ്റ് അധികാരങ്ങളോടുകൂടിയ പരാതി പരിഹാര സെൽരൂപീകരിച്ചത്. പരാതികൾ സംബന്ധിച്ച വിശദാംശങ്ങൾ sabarimalacelltdbtvm1@gmail.com വഴിയോ 0471-2723240,2317983,2316963,2310921 എന്നീ ഫോൺ നമ്പരുകളിലോ അറിയിക്കാം.