തിരുവനന്തപുരം: കൊവിഡിനെ തുടർന്നുണ്ടായ മാറ്റങ്ങളുടെ ഭാഗമായി 87 ശതമാനം ഇന്ത്യൻ ബിസിനസുകളും വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷനുകളിലേക്കു മാറിയതായി റിപ്പോർട്ട്. വീഡിയോ കോൺഫറൻസിംഗ് ആപ്പായ സൂം, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (ബി.സി.ജി) സഹകരണത്തോടെ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
വീഡിയോ കോൺഫറൻസിംഗ് മുഖേന വ്യവസായങ്ങൾക്ക് ബിസിനസ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും വളർച്ച നിലനിറുത്താനുമായി.
സർവേയുടെ കണ്ടെത്തൽ പ്രകാരം വിദൂരമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷനുകൾ ഉപയോഗിക്കുന്ന ജീവനക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.