തിരുവനന്തപുരം: പ്രശ്നബാധിത ബൂത്തുകളിലെ പോളിംഗ് ഏജന്റുമാരുടെ സംരക്ഷണത്തിനായി കേന്ദ്ര സേനയെ നിയോഗിക്കണമെന്ന ഹൈക്കോടതി വിധി പാലിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥികൾ സംരക്ഷണമാവശ്യമുള്ള ബൂത്തുകളുടെ ലിസ്റ്റ് ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കുകയാണ്. ഇത് കണക്കിലെടുത്ത് സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്ന എല്ലാ ബൂത്തുകളിലും സുരക്ഷ നൽകാൻ നടപടി എടുക്കണമെന്നാണ് ചെന്നിത്തല അവശ്യപ്പെട്ടിരിക്കുന്നത്.