tharoor

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കാറ്റ് യു.ഡി.എഫിന് അനുകൂലമാണെന്നും, എല്ലാ മണ്ഡലത്തിലും അത് വ്യക്തമായി കാണാനായെന്നും ശശി തരൂർ എം.പി പറഞ്ഞു. കാറ്റ് ഏത് വഴിക്കാണ് വരുന്നതെന്ന് നോക്കിക്കോ. സർവേഫലങ്ങളൊന്നും ഞങ്ങൾ കാര്യമാക്കുന്നില്ല. മാർച്ച് 18 ന് നടത്തിയ സർവേ വച്ചാണ് ചാനലുകൾ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ആഴ്ച കഴിയുന്തോറും ജനങ്ങളുടെ മനസ് മാറിക്കൊണ്ടിരിക്കും. 50 മണ്ഡലങ്ങളിലെ നിലവാരം വച്ചാണ് സർവേകൾ . അത് വച്ച് എൽ.ഡി.എഫ് തിരിച്ചുവരുമെന്ന് പറയുന്നതിൽ അർത്ഥമില്ല. ജനങ്ങളുടെ മനസിൽ യു.ഡി.എഫാണ്. ബി.ജെ.പിയെ വിജയിപ്പിക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

 യു.ഡി.എഫ് എത്ര സീറ്റ് നേടും?

കൂടുതൽ സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരും. യു.ഡി.എഫിന് അനുകൂലമായ വികാരമാണ് എല്ലായിടത്തും കാണാൻ കഴിഞ്ഞത്

 സർക്കാരിനെതിരെ വികാരം?

₹കരാർ നിയമനങ്ങൾ അടക്കമുള്ളവ ജനങ്ങൾക്ക് മുന്നിൽ നിൽക്കുകയല്ലേ. അത് മറക്കാനാകുമാേ. ശബരിമല പ്രശ്നം മറ്റൊന്ന്.

 മറ്റ് സംസ്ഥാനങ്ങളിൽ ഇടതിനൊപ്പം ?

ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ഞങ്ങൾ പാേരാടുന്നു.വർഗീയതയെ തടയാനും ബീഫ് അടക്കമുള്ള വിഷയങ്ങളിൽ ചെറുത്ത് നിൽക്കാനുമാണ് ആ പോരാട്ടം. ബി.ജെ.പിയെ തകർക്കുകയാണ് ലക്ഷ്യം. ഇവിടെ , മത്സരം എൽ.ഡി.എഫുമായാണ്. അഞ്ച് വർഷം ഭരിച്ച സർക്കാരിനെതിരായ പോരാട്ടമാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കുമ്മനത്തിന് നേമത്തുകാർ വോട്ട് ചെയ്തത് ലോക്സഭയിൽ എത്തട്ടെയെന്ന് കരുതിയാണ്. നിയമസഭയിലേക്ക് അതുണ്ടാകില്ല. കുമ്മനം ഒറ്റയ്ക്ക് നിയമസഭയിൽ പോയിട്ട് എന്ത് ചെയ്യാനാണ്. ഒ. രാജഗോപാൽ ജയിച്ചിട്ട് എന്തെങ്കിലും ഗുണം കിട്ടിയോ. നേമം കോൺഗ്രസിന്റെ സീറ്റായിരുന്നു അത് തിരിച്ചെടുക്കും. കെ.മുരളീധരന്റെ കഴിവും വ്യക്തിപ്രഭാവവുമെല്ലാം വിജയത്തിന്റെ ഘടകങ്ങളാകും.

യു.ഡി.എഫിൻെറ

വിജയഘടകം?

യു.ഡി.എഫ് പ്രവർത്തകരെല്ലാം ഒരുമിച്ച് നിൽക്കുന്നത3ണ് ഏറ്റവും വലിയ കരുത്ത്. ഇന്ത്യയിൽ 40 ശതമാനമാണ് തൊഴിൽ രഹിതർ. അതിൻെറ ഇരട്ടിയാണ് കേരളത്തിൽ. അവർക്ക് ജോലി കിട്ടാനുള്ള സാഹചര്യമൊരുക്കും. നിക്ഷേപകരെ ആകർഷിക്കാൻ ഇൻവെസ്റ്റ്മെൻറ് പ്രൊട്ടക്ഷൻ ആക്ട് കൊണ്ടുവരും. ഹർത്താൽ നിരോധിക്കും. ഭക്ഷ്യക്കിറ്റ് കൊടുത്ത് സർക്കാരിന് എന്നും നിലനിൽക്കാനാവില്ല. അതിന് പകരമായി ജനങ്ങൾക്ക് ജീവിക്കാനുള്ള അവസരമൊരുക്കും.