water-charge

തിരുവനന്തപുരം:നഷ്ടത്തിലോടുന്ന വാട്ടർ അതോറിട്ടി പിടിച്ചു നിൽക്കാൻ തിരഞ്ഞെടുപ്പിനു ശേഷം വെള്ളക്കരം കൂട്ടിയേക്കും. പുതിയ സർക്കാർ അതിന് പച്ചക്കൊടി കാട്ടിയേക്കും. നേരത്തെ വെള്ളക്കരം കൂട്ടാനിരുന്നതാണ്. തിരഞ്ഞെടുപ്പായതിനാൽ വേണ്ടെന്ന് സർക്കാരും എൽ.ഡി.എഫും തീരുമാനിച്ചതാണ്.

1800 കോടിയുടെ അധികബാദ്ധ്യതയാണ് വാട്ടർ അതോറിട്ടിക്കുള്ളത്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, കെ.എസ്.ഇ.ബി കുടിശിക എന്നിവ ഉൾപ്പെടെയാണിത്. മാസം 102 കോടി ചെലവാകുമ്പോൾ 67 കോടിയാണ് പിരിഞ്ഞു കിട്ടുന്നത്. ഈ അന്തരം മറികടക്കാൻ വെള്ളക്കരം കൂട്ടണമെന്നാണ് അതോറിട്ടിയുടെ നിർദ്ദേശം.

1000 ലിറ്റർ വെള്ളം വിതരണം ചെയ്യുമ്പോൾ 23.89 രൂപയാണ് ചെലവ്. കിട്ടുന്നത് 10.50 രൂപയും. ഗാർഹികം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരി‍ഫിൽ അഞ്ച് ശതമാനം കൂട്ടണമെന്നാണ് വാട്ടർ അതോറിട്ടി ശുപാർശ ചെയ്തത്.