kanaya

തിരുവനന്തപുരം: സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ.കനയ്യ കുമാർ നാളെ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തും. നാളെ രാവിലെ 9.30 ന് ചേർത്തലയിലും 10.30 ന് ആലപ്പുഴയിലും 11.30 ന് ഹരിപ്പാടും 12.30 ന് കരുനാഗപ്പള്ളിയിലും റോഡ് ഷോ നടത്തുന്ന കനയ്യ പൊതുയോഗങ്ങളിലും പ്രസംഗിക്കും.
ഉച്ചയ്ക്ക് 3 ന് കൊട്ടാരക്കര മണ്ഡലത്തിലെ പൂവത്തൂരും 4ന് പുനലൂരും 5 ന് ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കലും 6ന് ചാത്തന്നൂർ മണ്ഡലത്തിലെ പൂയപ്പള്ളിയിലും 7 ന് ആറ്റിങ്ങലിലും 8ന് നെടുമങ്ങാട് മണ്ഡലത്തിലും പൊതയോഗങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കും.