money

തിരുവനന്തപുരം: ധനകാര്യ കമ്മിഷൻ മാർഗ നിർദ്ദേശമനുസരിച്ചുള്ള കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് 874 കോടി രൂപ കൂടി കിട്ടും. ഇതോടെ കേരളത്തിന് 11,560 കോടി രൂപ കിട്ടി. മാർച്ച് 26നും 31നുമായി രണ്ടുഗഡുക്കളായാണ് അധിക തുകയായ 874 കോടി രൂപ കിട്ടിയത്. ഈ വർഷം എല്ലാ സംസ്ഥാനങ്ങൾക്കുമായി കേന്ദ്രനികുതി വിഹിതത്തിന്റെ 41 ശതമാനമായ 5,94,996 കോടി രൂപയാണ് കേന്ദ്രം നൽകിയത്. ഉത്തർപ്രദേശിനാണ് അധികം പണം കിട്ടിയത്- 1,06,687 കോടിരൂപ.