ദൃശ്യം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രികളിൽ ഒരാളാണ് എസ്തർ അനിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകർ ഏറെയാണ്. പുതിയ വിശേഷങ്ങളും പുതിയ ഫോട്ടോകളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന എസ്തറിനെ ഇൻസ്റ്റഗ്രാമിൽ മാത്രം ഏഴര ലക്ഷത്തോളം ആരാധകർ പിന്തുടരുന്നുണ്ട്.
ചില കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഒരു ഫോട്ടോ പങ്കുവയ്ക്കുകയും "എനിക്കൊരു കാമുകൻ ഉണ്ടായിരുന്നുവെങ്കിൽ..." എന്ന ക്യാപ്ഷൻ നൽകുകയും ചെയ്തത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിയത്. എന്താണ് കാമുകനു വേണ്ട യോഗ്യത, എവിടെയാണ് അപേക്ഷാഫോറം പൂരിപ്പിച്ച് നൽകേണ്ടത് തുടങ്ങിയ തമാശ രൂപത്തിലുള്ള കമന്റുകൾ മുതൽ "എന്നിട്ട് വേണം ജോർജുകുട്ടി കൊന്നു കുഴിച്ചു മൂടാൻ.." എന്നു വരെ പറഞ്ഞവർ കൂട്ടത്തിലുണ്ട്.
പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ഫോട്ടോഷൂട്ടും ക്യാപ്ഷനും വൈറലായതോടെ "നോട്ട് ലുക്കിംഗ് ഫോർ എ ബോയ്ഫ്രണ്ട്.." എന്നാക്കി ക്യാപ്ഷൻ തിരുത്തുകയായിരുന്നു. ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു എന്നാണ് പിന്നീട് ആരാധകർക്ക് പറയാനുണ്ടായിരുന്നത്. താരത്തിന്റെ എല്ലാ ഫോട്ടോകളും പ്രേക്ഷകർക്ക് പ്രിയങ്കരമാവാറുണ്ട്. ഏത് വിധത്തിലുള്ള ഫോട്ടോകളും ഏത് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളും താരത്തിന് ഇണങ്ങുമെന്ന് എസ്തർ തെളിയിച്ചു കഴിഞ്ഞു.