തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് രജിസ്റ്ററിന്റെ മൂന്നാം പരിശോധന 4,5 തീയതികളിൽ തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടക്കും.നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വർക്കല, ആറ്റിങ്ങൽ,നെടുമങ്ങാട്,വാമനപുരം, കഴക്കൂട്ടം,വട്ടിയൂർക്കാവ്,പാറശാല,കാട്ടാക്കട മണ്ഡലങ്ങളുടെയും അഞ്ചിന് 5ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ചിറയിൻകീഴ്,അരുവിക്കര,തിരുവനന്തപുരം, നേമം, കോവളം,നെയ്യാറ്റിൻകര മണ്ഡലങ്ങളുടെയും പരിശോധനയാണ് നടക്കുക.