താരനിരയിൽ ബിബിൻ ജോർജും, അന്ന രേഷ്മ രാജനും
ബിബിൻ ജോർജ്, അന്ന രേഷ്‌മ രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന തിരിമാലി ഏപ്രിൽ 14ന് നേപ്പാളിൽ ആരംഭിക്കും. ധർമ്മജൻ ബോൾഗാട്ടി, ജോണി ആന്റണി, ഇന്നസെന്റ്, സലിംകുമാർ, ഹരീഷ് കണാരൻ, ഇടവേള ബാബു, കൊച്ചുപ്രേമൻ, തെസ്‌നിഖാൻ, നസീർ സംക്രാന്തി, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റു താരങ്ങൾ. രാജീവ് ഷെട്ടിയും, സേവ്യർ അലക്സും ചേർന്നാണ് രചന. ഇരുപത്തിഅഞ്ചു ദിവസത്തെ ചിത്രീകരണമാണ് നേപ്പാളിൽ പ്ളാൻ ചെയ്യുന്നത്. ഇരുപതു ദിവസം കേരളത്തിലും ചിത്രീകരണം ഉണ്ടാവും. ഏയ്‌ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ. ലോറൻസാണ് തിരിമാലി നിർമ്മിക്കുന്നത്. വിനോദ് ഇല്ലംമ്പള്ളിയാണ് ഛായാഗ്രഹകൻ. ബോളിവുഡിലെ പ്രശസ്ത ഗായിക സുനീഡി ചൗഹാൻ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. 'ലൂസിഫർ" സിനിമയിൽ ഹിന്ദി ഗാനം എഴുതിയ തനിഷ്‌ക നബാർ വീണ്ടും മലയാളത്തിൽ എത്തുന്നു എന്നതാണ് തിരിമാലിയുടെ മറ്റൊരു പ്രത്യേകത. അജീഷ് ദാസനും ഗാനരചന നിർവഹിക്കുന്നുണ്ട്.സംഗീതം: ബിജിബാൽ.