arthana

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടൻ വിജയകുമാറിന്റേത്. 1990 കൾ മുതൽ സിനിമയിൽ സജീവമായ നടൻ നൂറിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായകന്റെ കൂടെയും വില്ലനായുമൊക്കെ പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇടയ്ക്ക് വിവാദങ്ങളിൽപ്പെട്ട വിജയകുമാറിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നുമില്ല. എന്നാൽ വിജയകുമാറിന്റെ മകൾ അർത്ഥനയും ഇപ്പോൾ ഇപ്പോൾ സിനിമയിൽ സജീവമാണ്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനായി എത്തിയ 'മുദ്ദുഗവു' എന്ന ചിത്രത്തിലൂടെയാണ് അർത്ഥന നായികയാകുന്നത്.

എന്നാൽ മുമ്പ് ഒരു അഭിമുഖത്തിൽ അർത്ഥന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. വിജയകുമാർ എന്ന നടന്റെ മകൾ എന്ന രീതിയിൽ അല്ല സിനിമയിൽ അവസരം കിട്ടിയതെന്നും അച്ഛന്റെ പേരിൽ അറിയാൻ തനിക്ക് താല്പര്യമില്ലെന്നുമാണ് അർത്ഥന പറഞ്ഞത്.

"അച്ഛനും അമ്മയും വേർപിരിഞ്ഞവരാണ്. ഇപ്പോൾ അച്ഛൻ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല. വിജയകുമാറിന്റെ മകൾ അല്ലാ താൻ എന്നും അമ്മ ബിനുവിന്റെ മാത്രം മകളാണ് താൻ എന്നുമാണ് താരം പറഞ്ഞത്.

2009 ൽ സൗത്ത് കളമശേരി റെയ്ൽ ഓവർ ബ്രിഡ്ജിനടുത്ത് മുഖത്ത് മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചു വരുത്തിയതും ചോദ്യം ചെയ്യുന്നതിനിടെ കൈയിൽ ഒളിപ്പിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചു ഞരമ്പു മുറിച്ചതുമൊക്കെ അന്ന് വാർത്തയായിരുന്നു. എറണാകുളം സ്വദേശിയായ ഹെൻട്രി എന്നയാൾ ബാഗിൽ പണവുമായി പോകുമ്പോൾ എതിരെ വന്ന നാലംഗ സംഘം കണ്ണിൽ മുകളക് പൊടിയെറിഞ്ഞ് പണം തട്ടിയെന്നാണ് പരാതി. ബിനു ഡാനിയേലാണ് വിജയകുമാറിന്റെ ഭാര്യ. അർത്ഥനയും എൽസയുമാണ് മക്കൾ. വിപിൻദാസ് സംവിധാനം ചെയ്ത 'മുദ്ദുഗവു' എന്ന ചിത്രത്തിനു ശേഷം തമിഴിലേക്ക് ചുവടുവച്ച അർത്ഥന തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.