ചിറയിൻകീഴ്: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഓരോ മുന്നണികളും വേറിട്ട പ്രചാരണ തന്ത്രങ്ങളാണ് മണ്ഡലത്തിൽ പയറ്റുന്നത്. വാഹന പര്യടനത്തിനു പുറമെ നാടിളക്കുന്ന റോഡ് ഷോകളും മുന്നണികൾ സജീവമാക്കിയിട്ടുണ്ട്.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശശിയുടെ വാഹന പര്യടനം ഇന്നലെ രാവിലെ കിഴുവിലം ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറത്ത് നിന്നാരംഭിച്ച് വൈദ്യന്റെ മുക്കിൽ സമാപിച്ചു. ഇതോടെ ചിറയിൻകീഴ് മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ വാഹനപര്യടനത്തിന് സമാപനമായി. ഇന്ന് മെഗാ റോഡ് ഷോയാണ് നടത്തുന്നത്.രാവിലെ 8ന് തുമ്പ മുതൽ നെടുങ്ങണ്ട വരെ നീളുന്ന തീരദേശ റോഡ് ഷോയും ഉച്ചയ്ക്കുശേഷം 3ന് കോരാണിയിൽ നിന്നും ആരംഭിച്ച് മംഗലപുരം-മുരുക്കുംപുഴ-പെരുങ്ങുഴി-ശാർക്കര-ചിറയിൻകീഴ്-കടയ്ക്കാവൂർ വഴി മണനാക്കിൽ സമാപിക്കുന്ന റോഡ് ഷോയും നടക്കും.
ചിറയിൻകീഴ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ്.അനൂപ് ഇന്നലെ രാവിലെ കിഴുവിലത്തെ വീടുകളിലും കോളനികളിലും സന്ദർശനം നടത്തി. ഉച്ചയ്ക്ക് ശേഷം മുരുക്കുംപുഴ - മംഗലപുരം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു.ഇന്ന് രാവിലെ അഴൂർ കോളനി, മേനംകുളം, അഞ്ചുതെങ്ങ്, മുദാക്കൽ എന്നിവിടങ്ങളിൽ വാഹനപര്യടനവും ഉച്ചയ്ക്ക് 2ന് കിഴുവിലത്ത് റോഡ്ഷോയും നടത്തും.
ചിറയിൻകീഴ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആശാനാഥിന്റെ ഗൃഹസന്ദർശന പരിപാടി ഇന്നലെ രാവിലെ അഞ്ചുതെങ്ങിലെ നെടുങ്ങണ്ടയിൽ നിന്നാരംഭിച്ച് കായിക്കര, ആശാൻസ്മാരകം വഴി അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഉച്ചയോടെ സമാപിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പങ്കെടുത്തു.ഇന്നത്തെ പര്യടനം മുദാക്കൽ ഗ്രാമപഞ്ചായത്തിലാണ്. പ്രചാരണം രാവിലെ കോരാണി വാറുവിളാകത്തിൽ നിന്നാരംഭിക്കും.
വർക്കല മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ കുടവൂർ മേഖലാ പര്യടനം ഇന്നലെ വൈകിട്ട് 3ന് നൈനാംകോണത്ത് നിന്നാരംഭിച്ചു.തുടർന്ന് കൂനൻച്ചാൽ,മരുതിക്കുന്ന്,മുല്ലനല്ലൂർ,കരിമ്പുവിള, കപ്പാംവിള,ഡീസന്റ്മുക്ക്,വൈരമല, കോളനിമുക്ക്,കോട്ടറക്കോണം,പത്തനാപുരം,തലവിളമുക്ക്, വണ്ടിത്തടം,കൈപ്പടക്കോണം,പുലിയറക്കോണം,ആനക്കാട്,പുല്ലൂർമുക്ക്,വേലാൻകോണം എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോയി.
വർക്കല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ആർ.എം ഷഫീറിന്റെ വാഹന പര്യടന പ്രചാരണം ഇന്നലെ ഉച്ചയ്ക്ക് 2.30ന് കാപ്പിൽ ജംഗ്ഷനിൽ നിന്നാരംഭിച്ചു. പാറപ്പുറം,പ്രസ്മുക്ക്, തെരുവ്മുക്ക്,വെറ്റക്കട,മാന്തറ ക്ഷേത്രം,സംഘം മുക്ക്,പുന്നകുളം,പറമ്പിൽ ക്ഷേത്രം,അഞ്ചുമുക്ക്, മരക്കടമുക്ക്,ഇടവ റെയിൽവേ സ്റ്റേഷൻ, കുരുവിള ജംഗ്ഷൻ, പൊട്ടക്കുളം, പാറയിൽ ജംഗ്ഷൻ, ലക്ഷ്മിപുരം, കാട്ടുവിള എന്നീ സ്ഥലങ്ങളിൽ കാത്തുനിന്ന ആയിരങ്ങൾ നേതാവിന് അഭിവാദ്യമർപ്പിച്ചു. ഇന്ന് വൈകിട്ട് 3 ന് പള്ളിക്കൽ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റോഡ്‌ഷോ പാളയംകുന്നിൽ സമാപിക്കും. റോഡ് ഷോയിൽ ശശി തരൂർ പങ്കെടുക്കും.
വർക്കല മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അജി.എസ്.ആർ.എമ്മിന്റെ പര്യടനം ഇന്നലെ രാവിലെ അയിരൂർ ജംഗ്ഷനിൽ നിന്നാരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ സമാപിച്ചു. ഇന്ന് നാവായിക്കുളം പഞ്ചായത്തിൽ പര്യടനം നടത്തും.