തരംഗമായ 96 എന്ന തമിഴ് ചിത്രത്തിലൂടെ ആരാധകരെ സൃഷ്ടിച്ച മറുനാടൻ മലയാളി താരമാണ് ഗൗരി ജി. കിഷൻ. സണ്ണി വയ്‌ൻ നായകനായ അനുഗ്രഹീതൻ ആന്റണിയാണ് ഗൗരിയുടെ ഏറ്റവും ഒടുവിൽ റീലീസായ ചിത്രം. ബിബിൻ ജോർജ് നായകനായ മാർഗം കളിയിലൂടെയാണ് ഗൗരി മലയാളത്തിൽ അരങ്ങേറിയത്.അനുഗ്രഹീതൻ ആന്റണിയുടെ നീല നിറത്തിലുള്ള മുട്ടറ്റമെത്തുന്ന ഹൗസ് കോട്ട് ജീൻസണിഞ്ഞെത്തിയ ഗൗരിയുടെ ഗ്ളാമർ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിലെ ഹിറ്റ്.വിജയ് നായകനായ മാസ്റ്ററിലും ഗൗരി ശ്രദ്ധേയമായ ഒരു വേഷമവതരിപ്പിച്ചിരുന്നു.ഇൻസ്റ്റഗ്രാമിൽ മാത്രം പത്തുലക്ഷത്തോളം ആരാധകരാണ് ഗൗരിക്കുള്ളത്. തന്റെ പുതിയ ചിത്രങ്ങൾ ഗൗരി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.