aa

ബോളിവുഡ് താരം അജയ് ദേവ്‌ഗന്റെ അമ്പത്തിരണ്ടാം ജന്മദിനമായിരുന്നു ഇന്നലെ. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് രാജമൗലിയുടെ ആർ.ആർ.ആർ എന്ന ചിത്രത്തിൽ അജയ് ദേവ്‌ഗൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി.രാംചരൺ തേജയും ജൂനിയർ എൻ.ടി. ആറും അവതരിപ്പിക്കുന്ന നായക കഥാപാത്രങ്ങളെ ആയോധന കലകളഭ്യസിപ്പിക്കുന്ന ഗുരുനാഥനായാണ് അജയ് ദേവ്‌ഗൺ ആർ. ആർ. ആറിൽ പ്രത്യക്ഷപ്പെടുന്നത്.

ബോളിവുഡ് താരം ആലിയ ഭട്ടാണ് ആർ.ആർ. ആറിലെ നായിക.