photo

നെടുമങ്ങാട്:വികസനവും രാഷ്ട്രീയവും പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസും ബി.ജെ.പിയും തയ്യാറാകുന്നില്ലെന്നും ജനങ്ങൾ തിരസ്കരിച്ച അഴിമതിയാരോപണങ്ങളാണ് ചർച്ചാ വിഷയമാക്കുന്നതെന്നും സി.പി.ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. എൽ.ഡി.എഫ് കരകുളം മേഖലാ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ കമ്മിറ്റി ചെയർമാൻ കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം വി.രാജീവ്, ടി.സുനിൽ കുമാർ, സി.അജിത്ത്, എസ്.രാജപ്പൻ, എം.ലാലു, ആർ.പ്രീത, എൻ.ശങ്കരൻനായർ, പ്രദീപ് പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു. മേഖലാ കൺവീനർ വി.ശ്രീകണ്ഠൻ സ്വാഗതവും പി.ഉഷാകുമാരി നന്ദിയും പറഞ്ഞു.