ആറ്റിങ്ങൽ: അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആറ്റിങ്ങൽ കാട്ടുമ്പുറം അശ്വതി വീട്ടിൽ ബൈജു- ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) മരണമടഞ്ഞു. 14 ദിവസം മുൻപ് കൊട്ടാരക്കര വാളകത്തായിരുന്നു അപകടം. ബൈക്ക് തെന്നി തെറിച്ചു വീഴുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ: അമൽജിത്.