നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ 16-ാംകല്ല് വാർഡ് കൗൺസിലർ ഐ.എസ്.ആർ.ഒ ജംഗ്ഷൻ വിദ്യാ നിവാസിൽ ഗിരിജാ വിജയൻ (59) നിര്യാതയായി. ഇന്നലെ രാവിലെ 5.30 ഓടെ വസതിയിൽവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം . എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സി.പി.എം ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ്. ഭർത്താവ് വിജയൻ ദീർഘകാലമായി ഗൾഫിലായിരുന്നു.സംസ്കാരം ശാന്തിതീരത്ത് നടത്തി. മക്കൾ: മിഥുൻ, വിദ്യ.മരുമക്കൾ: അശ്വതി, അനിൽകുമാർ.