തിരുവനന്തപുരം: യേശുദേവന്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്‌തവർ ഇന്നലെ ദുഃഖവെള്ളി ആചരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ നടന്നു. കുരിശിന്റെ വഴി ദേവാലയത്തിനകത്തും പരിസരത്തുമായി ഒതുങ്ങി. നഗരികാണിക്കൽ ചടങ്ങും ഒഴിവാക്കി. തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ആയിരക്കണക്കിന് ഭക്തർ മലകയറാനെത്തി. നാളെയാണ് ഈസ്റ്റർ. 50 ദിവസം നീണ്ട നോമ്പിനും നാളെ പരിസമാപ്തിയാകും. വിവിധ ദേവാലയങ്ങളിൽ ഇന്ന് രാത്രിയോടെ ഉയർപ്പ് തിരുകർമം ആരംഭിക്കും.