ch

തിരുവനന്തപുരം: വൻതോതിൽ കള്ളവോട്ട് സൃഷ്ടിച്ച് ജനഹിതം അട്ടമറിക്കാനുള്ള ഗൂഢനീക്കം പൊളിഞ്ഞതിലുള്ള ജാള്യതയാണ് മുഖ്യമന്ത്റിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ വോട്ടർമാരെല്ലാം വ്യാജവോട്ടർമാരാണെന്ന് ചിത്രീകരിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചെന്ന് കള്ളം പറയുന്ന നിലയിലേക്ക് മുഖ്യമന്ത്റി തരംതാഴ്ന്നു. യഥാർത്ഥ വോട്ടർ അറിയാതെ അയാളുടെ പേരിൽ നിരവധി വ്യാജന്മാരെ സൃഷ്ടിച്ചെന്ന വസ്തുതയാണ് തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത്. ഇത് ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സി.പിഎം ആസൂത്രിതമായി നടത്തിയതാണ്. ഒരു ഫോട്ടോ തന്നെ പലപേരുകളിലും വിലാസങ്ങളിലും പലബൂത്തുകളിലും മണ്ഡലങ്ങളിലും ആവർത്തിക്കപ്പെട്ടു.

തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടത്താനുള്ള വ്യക്തമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് ആർക്കും മനസിലാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വ്യാപകമായി വ്യാജവോട്ടർമാരെ ചേർത്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ച തന്ത്റം പിടിക്കപ്പെട്ടതിന്റെ ജാള്യതയും രോഷവും മാത്രമാണ് മുഖ്യമന്ത്റിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.