തിരുവനന്തപുരം:സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്നാൽ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എൻ.ഡി.എ ഉറപ്പ് നൽകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പട്ടിക ജാതിക്കാർക്കും പട്ടിക വർഗക്കാർക്കും ഭൂരഹിതർക്കും പാവപ്പെട്ടവർക്കും കിടക്കാൻ വീടും കൃഷിചെയ്യാൻ ഭൂമിയും ലഭിക്കും. ഇതിനു പുറമെ കേരളത്തിൽ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും. വിശ്വാസികൾക്ക് ക്ഷേത്ര ഭരണത്തിൽ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.