തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാദ്ധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ മഴ ലഭിക്കും. ഇന്നും നാളെയും കോഴിക്കോട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.