വോട്ടിംഗ് സമയം: രാവിലെ 7 മുതൽ രാത്രി 7വരെ
അവസാന ഒരു മണിക്കൂർ കൊവിഡ് രോഗികൾക്ക്
മാവോയിസ്റ്ര് മേഖലകളിലെ ബൂത്തുകളിൽ വൈകിട്ട് ആറ് വരെ
പോളിംഗ് ബൂത്തിൽ എത്തുമ്പോൾ
എന്തൊക്കെ കരുതണം?
വോട്ടർ സ്ലിപ്പും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും നിർബന്ധം. വോട്ടേഴ്സ് ഐ.ഡി കാർഡിന് പുറമേ മറ്റ് 7 രേഖകളും ഉപയോഗിക്കാം.
പാസ്‌പോർട്ട്,
ഡ്രൈവിംഗ് ലൈസൻസ്,
പാൻ കാർഡ്,
ആധാർ കാർഡ്,
എസ്.എസ്.എൽ.സി ബുക്ക്,
സഹകരണ ബാങ്കിൽ നിന്നൊഴികെയുള്ള ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്,
തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച താത്കാലിക ഐ.ഡി കാർഡ്
മാസ്ക് 'മസ്റ്റ്'
വോട്ട് ചെയ്യാനെത്തുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. സ്ഥാനാർത്ഥിയുടെ ചിഹ്നമോ പേരോ പതിപ്പിച്ച മാസ്കുകൾ ഉപയോഗിക്കരുത്. അവിടെയുള്ള തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടാൽ മാത്രമേ മാസ്ക് മുഖത്ത് നിന്ന് മാറ്റാൻ പാടുള്ളൂ.
തിരിച്ചറിയൽ രേഖകളിൽ എന്തെങ്കിലും സംശയം വന്നാൽ മാത്രമേ പോളിംഗ് ഓഫിസർ മാസ്ക് മാറ്റാൻ ആവശ്യപ്പെടൂ.
പരിചയക്കാരെ കണ്ടാലും മാസ്ക് താഴ്ത്തി സംസാരിക്കരുത്.
സാനിറ്റൈസർ വേണോ?
എല്ലാപോളിംഗ് ബൂത്തിലും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടാവും. എങ്കിലും സുരക്ഷയ്ക്കായി സാനിറ്റൈസർ കരുതുന്നത് നല്ലതാണ്. പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കണം. വീട്ടിലെത്തിയതിന് ശേഷവും കൈ കഴുകണം.
പേന ?
ബൂത്തിൽ പേനയുണ്ടാകുമെങ്കിലും ഒരെണ്ണം കരുതുന്നത് നല്ലതാണ്.
മറ്റ് നിർദേശങ്ങൾ
അകലം പാലിക്കണം
ക്യൂ നിൽക്കുമ്പോൾ ആറടി അകലം പാലിക്കണം.
കുട്ടികളെ കഴിവതും കൊണ്ടുവരരുത്
പരിചയക്കാരെ കണ്ടാൽ ഹസ്തദാനം ഒഴിവാക്കുക
ശരീര ഊഷ്മാവ് പരിശോധിക്കാൻ സംവിധാനമുണ്ടാകും
താപനില കൂടുതലാണെങ്കിൽ 6 ന് ശേഷം വോട്ട് ചെയ്യാം.
കന്നി വോട്ടർമാർ അറിയാൻ
1.പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടർമാരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസർ പരിശോധിക്കും.
2. രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ കൈ വിരലിൽ മഷി അടയാളമിട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ പതിപ്പിക്കും.
3. വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിംഗ് ഓഫീസർ വോട്ട് ചെയ്യാനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റ് സജ്ജമാക്കും.
4. രഹസ്യ സ്വഭാവം ഉറപ്പുവരുത്തി വോട്ടു ചെയ്യാനാകും വിധം മറച്ചു വച്ചിരിക്കുന്ന ബാലറ്റ് യൂണിറ്റിന്റെ മുകളിൽ പച്ച നിറത്തിലുള്ള ലൈറ്റ് തെളിയും.
5. സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണിൽ വിരലമർത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഇതോടെ
ചുവന്ന ലൈറ്റ് തെളിയും. നീണ്ട ബീപ് ശബ്ദം കേൾക്കുന്നതോടെ വോട്ടിംഗ് പ്രക്രിയ പൂർത്തിയാകും.
കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ
കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വോട്ട് ചെയ്യാൻ വൈകിട്ട് 6 മണിക്ക് ശേഷമായിരിക്കും അവസരം. ഇവർ പി.പി.ഇ കിറ്റ് ധരിച്ച് വേണം ബൂത്തിലെത്താൻ.
അധിക പോളിംഗ് ബൂത്തുകൾ
കൊവിഡ് സാഹചര്യത്തിൽ തിരക്ക് കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
അതിനാൽ എല്ലാവരും തങ്ങളുടെ ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണം.
പോളിംഗ് ബൂത്ത് കണ്ടെത്താം
വോട്ടർഹെൽപ്പ് ലൈൻ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും പോളിംഗ് ബൂത്ത് ഏതാണെന്ന് കണ്ടുപിടിക്കാം. മൊബൈൽ ഫോണിൽനിന്ന് ECIPS