തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ പരാജയം ഉറപ്പായ ദേവസ്വം മന്ത്രി ബി.ജെ.പിയുമായി ധാരണയിലെത്തിയിരിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി സ്ഥാനാർത്ഥി കഴക്കൂട്ടത്ത് ഡീൽ ഉറപ്പാക്കിയെന്നാണ് പറയുന്നത്. ആരുമായാണ് ഡീൽ, എത്ര തുകയ്ക്കാണ് ഡീൽ ഉറപ്പിച്ചതെന്നും ബി.ജെ.പി സ്ഥാനാർത്ഥി വ്യക്തമാക്കണം. ബി.ജെ.പിയുടെ വോട്ട് കച്ചവടം കഴക്കൂട്ടത്ത് വിലപ്പോകില്ല. കായികം, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കഴക്കൂട്ടത്ത് എന്ത് വികസനം നടന്നെന്ന് എം.എൽ.എ വ്യക്തമാക്കണമെന്നും ഡോ.എസ്.എസ്. ലാൽ ആവശ്യപ്പെട്ടു.