kadakampally

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാര്യമറിയാതെയാണ് പ്രധാനമന്ത്രി തന്നെ വിമർശിച്ചതെന്നും ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും കരുതുന്നു. പ്രധാനമന്ത്രിയെപ്പോലുള്ള ഒരാളോട് മറുപടി പറയാൻതക്ക വളർച്ചയൊന്നും ഞാൻ നേടിയിട്ടില്ല. എന്നാലും എന്നെപ്പോലെ വളരെ എളിയവനായിട്ടുള്ള ഒരാളെക്കുറിച്ച് കാര്യമറിയാതെ അങ്ങനെ പറയരുതായിരുന്നു എന്നാണ് വിനയത്തോടെ പ്രധാനമന്ത്രിയോടും അദ്ദേഹത്തെ ശ്രവിച്ചവരോടും പറയാനുള്ളത്. വസ്തുതകളെ മനസിലാക്കാൻ പ്രധാനമന്ത്രി ശ്രമിച്ചില്ല. അല്ലെങ്കിൽ കേരളത്തിലെ ബി.ജെ.പി നേതൃത്വം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.