തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്മെന്റ് www.lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഏപ്രിൽ 7നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഫീസടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. ഫീസടച്ചവർ അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ 8 മുതൽ 12നകം അഡ്മിഷൻ എടുക്കണം.ഹാജരാകേണ്ട തീയതിക്കായി അതത് കോളേജുകളുടെ വെബ്സൈറ്റ് സന്ദർശിക്കുക.കൂടുതൽ വിവരങ്ങൾക്ക് 04712560363,64.
വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കളമശേരി: കുസാറ്റ് നടത്തുന്ന വിവിധ എം.ടെക് കോഴ്സുകളിൽ പ്രവേശനത്തിന് ഏപ്രിൽ 21 വരെയും (പിഴയോടു കൂടി ഏപ്രിൽ 30 വരെ) എം.ബി.എ. പ്രോഗ്രാമിന് മേയ് 31 വരെയും മറ്റെല്ലാ കോഴ്സുകളിലേക്കും പിഴയോടു കൂടി ഏപ്രിൽ ഏഴു വരെയും രജിസ്റ്റർ ചെയ്യാം. പ്രവേശനം ആഗ്രഹിക്കുന്നവർ https://admissions.cusat.ac.in മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിവിധ പഠന വകുപ്പുകളിലെ പിഎച്ച്ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ ഫോമുകൾ അതത് വകുപ്പുകളിൽ ഏപ്രിൽ 15 വരെ ലഭിക്കും. ബി.ടെക് മറൈൻ എൻജിനിയറിംഗ്, എം.ബി.എ., എം.ടെക് ഒഴികെയുള്ള കോഴ്സുകളിലേക്ക് ജൂൺ 12, 13, 14 തീയതികളിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും
പ്രവേശനം. ഫോൺ: 04842577100.
സിവിൽ സർവീസ് അഭിമുഖം: സൗജന്യ പരിശീലനം
തിരുവനന്തപുരം: സിവിൽ സർവീസ് മെയിൻ പരീക്ഷ വിജയിച്ചവർക്ക് തിരുവനന്തപുരം കേരള സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന്റെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസുകളും പ്രമുഖ ഉദ്യോഗസ്ഥർ നയിക്കുന്ന മോക്ക് ഇന്റർവ്യൂവും ഫീൽഡ് വിസിറ്റും ഉണ്ടായിരിക്കും. അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്ന മലയാളികൾക്ക്താമസം, ഭക്ഷണം, ഡൽഹിയിലേക്കും തിരികെയുമുള്ള വിമാനയാത്ര എന്നിവ സൗജന്യമായിരിക്കും.പരിശീലന പരിപാടി ഏഴിന് രാവിലെ 10 ന് മണ്ണന്തല അംബേദ്കർ ഭവനിൽ ആരംഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ആറിന് മുൻപ് അക്കാഡമിയുമായി ബന്ധപ്പെടുക. ഫോൺ: 04712313065, 2311654, 8281098867 ഇമെയിൽ :directorccek@gmail.com.
കെ.എ.എസ് അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മെയിൻപരീക്ഷ വിജയിച്ചവർക്കായി കേരള സിവിൽ സർവീസ് അക്കാഡമി നടത്തുന്ന അഭിമുഖ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10 ന് മുൻപ് www.ccek.org യിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712313065, 2311654, 8281098867 ഇമെയിൽ : directorccek@gmail.com.
അറബിക് അദ്ധ്യാപക പരീക്ഷ: ഉത്തരക്കടലാസ് സ്ക്രൂട്ടണി
തിരുവനന്തപുരം: 2020 ഡിസംബറിൽ നടന്ന അറബിക് അദ്ധ്യാപക (സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ് സ്ക്രൂട്ടണിക്കുള്ള അപേക്ഷ 12വരെ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് നൽകാം. വിശദ വിവരങ്ങൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
സൈനിക സ്കൂൾ പൊതു പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സൈനിക സ്കൂൾ പ്രവേശനത്തിനായി 2021 ഫെബ്രുവരിയിൽ നടത്തിയ ദേശീയ പൊതു പ്രവേശന പരീക്ഷാഫലം സൈനിക സ്കൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അർഹരായ പരീക്ഷാർത്ഥികൾ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാണം. കൂടുതൽ വിവരങ്ങൾക്ക് www.sainkschooltvm.nic.in സന്ദർശിക്കുക. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അന്തിമ ലിസ്റ്റ് മേയിൽ അതത് സ്കൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഫിലിം ഓഫീസർ (കാറ്റഗറി നമ്പർ 327/20) തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന 8 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിലെ സി.ആർ. 1 വിഭാഗത്തിൽ നടത്തും. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ ലഭിക്കാത്തവർ സി.ആർ 1 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ :0471 2546385.
ഒ.എം.ആർ പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ സീവിംഗ് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ 267/18, 335/20) തസ്തികയിലേക്ക് 19 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 250/20) തസ്തികയിലേക്ക് 22 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.