ആറ്റിങ്ങൽ: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ തോന്നയ്‌ക്കൽ സായിഗ്രാമത്തിൽ 24 ദിവസം നീണ്ടുനിൽക്കുന്ന ശ്രീ സത്യസായി ബാബ സമാധി ആചരണം മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ്. എ. ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എസ്.എച്ച്. പഞ്ചാപകേഷൻ, രാജേഷ് ഝാ എന്നിവർ മുഖ്യാതിഥികളായിരുന്നു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ സ്വാഗതം പറഞ്ഞു. ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡും ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡും നേടിയ സഹസ ആരുഷ് യോഗയുടെ യോഗാചാര്യൻ ഡോ.ടി. ശ്രീറാം ആൻഡ് ടീം, സിനിമാ പിന്നണി ഗായകൻ ജി. ശ്രീറാം, വിനയൻ, മഹേഷ് മണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. ഗോപകുമാരൻ നായർ, എസ്.കെ. നായർ, പ്രൊഫ.ബി. വിജയകുമാർ, അഡ്വ. മുട്ടത്തറ എ. വിജയകുമാർ, ഡോ.വി. വിജയൻ, പള്ളിപ്പുറം ജയകുമാർ, ബി. ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.