കഴക്കൂട്ടം

എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ കരിക്കകം, പൗഡിക്കോണം എന്നിവിടങ്ങളിലാണ് വോട്ട് അഭ്യർത്ഥിച്ചത്.യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്.ലാൽ ഇന്നലെ മണ്ണന്തല, വെട്ടുറോഡ് എന്നീ മേഖലകളിലാണ് പര്യടനം നടത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ശ്രീകാര്യം വാർഡിലെ ഗാന്ധിപുരം, മങ്കുഴികുളം, കാര്യവട്ടം,മേലാംകോട് മേഖലകളിൽ പര്യടനം നടത്തി.

നേമം
എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്നലെ കാലടി,നെടുങ്കാട്,കരമന വാർഡുകളിലായിരുന്നു പര്യടനം. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഇന്നലെ പൂജപ്പുര കാലടി,നേമം മേഖലയിൽ പര്യടനം നടത്തി.വി.ശിവൻകുട്ടിയുടെ പ്രചാരണം സിറ്റി മേഖലയിലായിരുന്നു. 50 ൽ അധികം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

തിരുവനന്തപുരം
യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ ഇന്നലെ കണ്ണേറ്റുമുക്ക്,പൂന്തുറ,നടത്തറ, ചെറിയമുട്ടം,ആലുകാട് ,പൂന്തുറ,മാണിക്യവിളാകം എന്നീ മേഖലകളിലാണ് പര്യടനം നടത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു ഇന്നലെ പേട്ട ,വള്ളക്കടവ് വാർഡുകളിലായിരുന്നു ഗൃഹസന്ദർശനം നടത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ ഇന്നലെ പൂന്തുറ,വലിയതുറ മേഖലയിൽ പര്യടനം നടത്തി.

വട്ടിയൂർക്കാവ്

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് ഇന്നലെ കെ.എസ്.ആർ.ടി.സി ഡിപ്പോ,കാവല്ലൂർ ക്ഷേത്രം എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി വി.വി.രാജേഷിന്റെ പര്യടനം വട്ടിയൂർക്കാവ്, കാവല്ലൂർ മേഖലയിലായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായർ മൂന്നാംമൂട് മേഖലയിലായിരുന്നു പര്യടനം. പരമാവധി വോട്ടർമാരെ കാണുന്നതിനാൽ സമയമെടുത്താണ് ഓരോ സ്ഥാനാർത്ഥികളുടെയും പര്യടനം പുരോഗമിക്കുന്നത്.