നെടുമങ്ങാട്: പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടെ ആക്രമിച്ച കേസിൽ സഹോദരന്മാരെ അരുവിക്കര പൊലീസ് അറസ്റ്റുചെയ്‌തു. അരുവിക്കര വട്ടക്കുളം ഭാസ്‌കർ നഗർ കോളനിയിൽ ഷിജു,​ (36), ഷൈജു (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 31ന് വൈകിട്ടാണ് സംഭവം. വസ്‌തു കൈയേറ്റവുമായി ബന്ധപ്പെട്ട് പരാതി അന്വേഷിക്കാനെത്തിയ അരുവിക്കര എസ്.ഐ രാഹുൽ, സി.പി.ഒ ആദർശ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം അരുവിക്കര സ്റ്റേഷൻ ഓഫീസർ ടി.എം. ബൈജു, എസ്.ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.