തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് പുതിയ സാമ്പത്തിക വർഷത്തേയ്ക്കുള്ള വിവിധ ഫണ്ടുകളുടെ ആദ്യഗഡു അനുവദിച്ചു.
വികസന ഫണ്ടിൽ 1589 കോടിയും മെയിന്റനൻസ് ഫണ്ടിൽ 1056 കോടി രൂപയും അനുവദിച്ചു. മാസഗഡുക്കളായി അനുവദിക്കുന്ന ജനറൽ പർപ്പസ് ഫണ്ടിൽ 161 കോടി രൂപയും അനുവദിച്ചു.
ധനകാര്യ വർഷത്തിന്റെ ആദ്യം തന്നെ തുക അനുവദിച്ചതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി ചെലവുകൾ തുടക്കത്തിൽ തന്നെ നിർവ്വഹിക്കാൻ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മാർച്ച് 30, 31 തീയതികളിൽ തദ്ദേശ സ്ഥാപങ്ങൾ സമർപ്പിച്ച ബില്ലുകൾ പാസാക്കി തുക കൈമാറും.