പുനലൂർ: മദ്ധ്യവയസ്കനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പുനലൂർ തൂക്ക് പാലത്തിന് സമീപത്തെ വലിയ പാലത്തിന്റെ തൂണിനോട് ചേർന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധിച്ചു. 50 വയസ് തോന്നിക്കും. മൃതദേഹം ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ.