major

മുംബയ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥ പറയുന്ന മേജർ സിനിമയിൽ അദിവി ശേഷും സായി മഞ്ജേക്കറും സ്കൂൾ യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട കത്ത് ഉൾപ്പെടുന്ന പോസ്റ്റർ തരംഗമാവുന്നു. അദിവി ശേഷിന് മേജർ സന്ദീപ് ഉണ്ണിക്കഷ്ണനുമായി ഏറെ സാമ്യമുണ്ടെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ഹിന്ദിയിലും തെലുങ്കിലുമായി നിർമ്മിക്കുന്നത്. ശോഭിത ധൂലിവാല, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലായ് 2ന് ലോകവ്യാപകമായി മേജർ തിയേറ്ററുകളിൽ എത്തും.