maneesh

തിരുവനന്തപുരം: ഇന്ത്യയിൽ കോൺഗ്രസാണ് യഥാർത്ഥ ഇടതുപക്ഷമെന്ന് മുൻ കേന്ദ്രമന്ത്റി മനീഷ് തിവാരി ഇന്ദിരാഭവനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഈ സാഹചര്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഇടതു മുന്നണികൾക്ക് സാധിക്കില്ല.
രാജ്യം ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതു തടയാൻ കോൺഗ്രസിനും യു.ഡി.എഫിനും മാത്രമെ സാധിക്കൂ. രാജ്യത്തെ വരുമാനത്തിലും നികുതിയിലും 17 ലക്ഷം കോടി രൂപയുടെ വിടവാണ് ബഡ്‌ജ​റ്റിൽ കാണിക്കുന്നത്. ഇപ്പോഴത്തെ നിയമസഭ തിരഞ്ഞെടുപ്പുകൾ ഏറെ നിർണായകമാണ്. കേരളത്തിലെ ഓരോവ്യക്തിയുടെയും വോട്ട് രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയാനും മാ​റ്റം കൊണ്ടുവരാനും ഉതകുന്നതാണ്. അതുകൊണ്ട് ഇടതു മുന്നണികൾക്ക് വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ടിടണം. കേരളത്തിൽ യു.ഡി.എഫ് ഭരണത്തിലെത്തുമെന്നും തിവാരി പറഞ്ഞു.