aju

അടി കപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം എന്നീ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങൾക്കുശേഷം അജുവർഗീസ്, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന പാതിര കുർബാന മേയ് 25ന് കണ്ണൂരിൽ ആരംഭിക്കും. ധ്യാൻ ശ്രീനിവാസന്റെ കഥയിൽ ഒരുങ്ങുന്ന പാതിര കുർബാനയ്ക്ക് തിരക്കഥയും സംഭാഷണവും വിനയ് ജോസ് ഒരുക്കുന്നു.നർമ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും പാതിരകുർബാന.നായികമാർ പുതുമുഖങ്ങളായിരിക്കും. ബ്ളൂ ലൈൻ മുവീസിന്റെ ബാനറിൽ റെനീഷ് കായംകുളം, സുനീർ സുലൈമാൻ എന്നിവർ ചേർന്നാണ് നിർമ്മാണം. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാൻ റഹ്‌മാനാണ് സംഗീത സംവിധാനം.