കിളിപോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്കുശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം എന്ന ചിത്രത്തിൽ നിവിൻപോളി നായകനാകുന്നു. ഹ്യുമറും റൊമാൻസും നിറഞ്ഞ താരത്തിന് വിവേക് രഞ്ജിത് തിരക്കഥ ഒരുക്കുന്നു. കിളിപോയിയുടെ സഹ തിരക്കഥാകൃത്ത് കൂടിയാണ് വിവേക് രഞ്ജിത്. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. പ്രതീഷ് എം. വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു. രാഹുൽ രാജാണ് സംഗീതസംവിധാനം. രാജീവ് രവിയുടെ തുറമുഖം, നവാഗതനായ ലിജു കൃഷ്ണയുടെ പടവെട്ട്, രതീഷ് ബാലകൃഷണൻ പൊതുവാളിന്റെ കനകം കാമിനി കലഹം എന്നീ സിനിമകൾ പൂർത്തിയാക്കിയ നിവിൻപോളി എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യറിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഇൗ ചിത്രത്തിൽ നിവിൻപോളിയോടൊപ്പം ആസിഫലിയും നായക വേഷത്തിലുണ്ട്.