പാനൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കടവത്തൂരിലെ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖനും തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന ചെള്ളങ്ങാട്ട് പ്രൊഫ. സി.എച്ച്. മുസ്സ (78) നിര്യാതനായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഹിന്ദി വിഭാഗം വകുപ്പ് തലവനായാണ് വിരമിച്ചത്.
ഭാര്യ: മാണിക്കോത്ത് ലൈല. മക്കൾ: അജ്മൽ (ദുബായ്), അഖ്ഫൽ (ബംഗളൂരു), സജിന മഹ്ജബി, ഡോ: മുഹ്സിന, അഖ്‌മൽ (ബംഗളൂരു).
മരുമക്കൾ: ഫെമിന, അജ്ല, നിസാർ, സാലിഹ്, ഡോ: ഫായിസ. സഹോദരങ്ങൾ: അബൂബക്കർ ഹാജി (പള്ളിക്കുനി), കൂടത്തിൽ പാത്തു, ചെള്ളങ്ങാട്ട് മൊയ്തു, പരേതരായ ഉസ്മാൻ, മരക്കാട്ട് ബിയാത്തു.