തിരുവനന്തപുരം: പാങ്ങപ്പാറ ആർ.ഡി.എസ്. മെലഡി 3- എയിൽ പരേതനായ സനൽകുമാറിന്റെയും വിജയലക്ഷ്മിയുടെയും ( കുഞ്ഞുമോൾ ) ഏക മകൻ വിഷ്ണു വി.എസ് (40) നിര്യാതനായി. ടെക്നോപാർക്കിലെ ഗൈഡ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് അസി. മാനേജരായിരുന്നു. കേശവദാസപുരം എ.കെ. ടവേഴ്സിൽ പരേതനായ ബി. അപ്പുക്കുട്ടൻ കോൺട്രാക്ടറുടെയും കൊല്ലം പള്ളിത്തോട്ടം വിമലാനിവാസിൽ പരേതനായ സി.എൻ. സോമനാഥന്റെയും ( സോംസൺസ് ) കൊച്ചുമകനുമാണ്. സംസ്‌കാരം മുട്ടത്തറ മോക്ഷകവാടത്തിൽ നടന്നു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.