ak-antony

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാ​റ്റത്തിനുള്ള കാ​റ്റാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ തിരികെയെത്തും. പിണറായി ഭരണം അവസാനിക്കും. ശബരിമല ആചാരം സംരക്ഷിക്കാൻ മോദിക്ക് കഴിഞ്ഞില്ല. മോദിയുടെ കാപട്യം ഇത്തവണ വിലപ്പോവില്ല.

കോൺഗ്രസ് മുക്തഭാരതത്തിനാണ് ബി.ജെ.പി ശ്രമം. ഇതിന് പ്രത്യുപകാരമായി ഏതാനും മണ്ഡലങ്ങളിൽ സി.പി.എം ബി.ജെ.പിക്ക് വേണ്ടി വോട്ടുരേഖപ്പെടുത്താൻ അവസാനനിമിഷം എ.കെ.ജി സെന്ററിൽ നിന്ന് നിർദ്ദേശമുണ്ടാകും. പ്രത്യേകിച്ച് യു.ഡി.എഫ് വിജയിക്കുന്ന മണ്ഡലങ്ങളിൽ. ആ കൊടുംചതി തടയാൻ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ആന്റണി പറഞ്ഞു.