santha

പയ്യന്നൂർ: മഹിളാ കോൺഗ്രസ് പയ്യന്നൂർ മണ്ഡലം മുൻ പ്രസിഡന്റും റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരിയും കെ.എസ്.എസ്. പി.എ.ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അന്നൂരിലെ കടവത്ത് കാമ്പ്രത്ത് ശാന്തകുമാരി (71) നിര്യാതയായി. ഭർത്താവ്: പരേതനായ വിമുക്ത ഭടൻ കുപ്ലേരി ദാമോദര പൊതുവാൾ. മക്കൾ: കെ.കെ. ഷാജു (മേജർ സുബേദർ, ആർമി, ബംഗളൂരു), ഷീജ, ഷൈമ. മരുമക്കൾ: പി. രമേശൻ (നേവൽ അക്കാഡമി ഏഴിമല), സി.കെ. പ്രദീപൻ (ലാബ് അസിസ്റ്റന്റ് താലൂക്ക് ആശുപത്രി, പയ്യന്നൂർ), വിദ്യാവതി (പെരുന്തട്ട). സഹോദരങ്ങൾ: കെ.കെ. ശശി, പരേതരായ പ്രദീപൻ, ഹരീന്ദ്രൻ.