election-2021

തിരുവനന്തപുരം:വികസന, ക്ഷേമ പദ്ധതികളിൽ അവകാശമുന്നയിച്ച് ഇടത്, വലത് നേതാക്കൾ കൊമ്പുകോർക്കുന്നതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തെ ത്രസിപ്പിക്കുന്ന കാഴ്ച. നാടിളക്കിയുള്ള റോഡ്ഷോകളുമായി നേതാക്കൾ കളം നിറഞ്ഞ ഇന്നലെ പരസ്യപ്രചരണത്തിന് ആവേശോജ്ജ്വല സമാപനം. വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം.

പ്രവചനാതീതമായ ത്രികോണപ്പോരിന്റെ എല്ലാ വീറും വാശിയും പ്രകടമാക്കിയായിരുന്നു പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം. വോട്ടെടുപ്പിലും ഇതേ വീറുംവാശിയുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് നിശ്ശബ്ദപ്രചാരണമാണ്. അപ്രതീക്ഷിതമായ അടിയൊഴുക്കുകൾ പല മണ്ഡലങ്ങളിലും അന്തിമഫലത്തെ സ്വാധീനിച്ചേക്കാമെന്നത് മുന്നണിനേതൃത്വങ്ങളുടെ നെഞ്ചിടിപ്പുയർത്തുന്നു. 30 - 40 മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരത്തിന് വഴിയൊരുക്കിയെന്നാണ് എൻ.ഡി.എ വിലയിരുത്തൽ. എൻ.ഡി.എ പിടിക്കുന്ന വോട്ട് മറ്റ് രണ്ട് മുന്നണികൾക്കും നിർണായകമാകും.

അവസാന കണക്കെടുപ്പിൽ തികഞ്ഞ പ്രതീക്ഷയാണ് മൂന്ന് മുന്നണികൾക്കും. ഇതുവരെയുണ്ടായിട്ടില്ലാത്ത വോട്ടുവിഹിതവും സീറ്റുനിലയുമുണ്ടാകുമെന്ന് ഇടതുനേതൃത്വം അവകാശപ്പെടുന്നു. 100 സീറ്റ് വരെയാണ് യു.ഡി.എഫ് അവകാശവാദം. പത്തിന് മുകളിലേക്ക് സീറ്റ് ഉയർത്തുന്നതിനൊപ്പം പല മണ്ഡലങ്ങളിലും നിർണായകശക്തിയാകുമെന്നും ബി.ജെ.പി അവകാശപ്പെടുന്നു.

 ക്ഷേമ, വികസന നേട്ടങ്ങൾ ആരുടേത്

സർക്കാരിന്റെ ക്ഷേമ, വികസന നേട്ടങ്ങൾ കഴിഞ്ഞദിവസം അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് അതെല്ലാം യു.ഡി.എഫ് നേട്ടങ്ങളാണെന്ന് കണക്കുകൾ നിരത്തിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. അതിനെല്ലാം എണ്ണിയെണ്ണി മറുപടി നൽകിയ മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി പറഞ്ഞത് നുണയാണെന്ന് സമർത്ഥിച്ചു. അതിന് വീണ്ടും അക്കമിട്ട് ഉമ്മൻ ചാണ്ടി തിരിച്ചടിച്ചു.

 ശബരിമല,​ ഇരട്ടവോട്ട്,​ അദാനി

വിശ്വാസികളെ സ്വാധീനിക്കാൻ യു.ഡി.എഫ് ആദ്യം പ്രയോഗിച്ച ശബരിമല യുവതീ പ്രവേശനവിവാ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തോടെയാണ് മറ്റൊരു തലത്തിലേക്ക് വഴിമാറിയത്. ബി.ജെ.പി പിന്നീട് കഴക്കൂട്ടത്തടക്കം അതിശക്തമായി അത് പ്രചാരണായുധമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ശരണം വിളിച്ച് എരിവുകയറ്റുകയും ചെയ്‌തു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആഴക്കടൽ മത്സ്യബന്ധനവിവാദം. തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരമണ്ഡലങ്ങളെ ലക്ഷ്യമിട്ടായിരുന്നു. പ്രതിപക്ഷനേതാവ് തന്നെ ഉയർത്തിക്കൊണ്ടുവന്ന ഇരട്ടവോട്ട് ക്രമക്കേടാണ് യു.ഡി.എഫിന്റെ മറ്റൊരായുധം. വോട്ടർപട്ടികയിൽ പേരുള്ളവരെല്ലാം വോട്ട് ചെയ്യുമെന്ന തളിപ്പറമ്പിലെ സ്ഥാനാർത്ഥിയായ സി.പി.എം നേതാവ് എം.വി. ഗോവിന്ദന്റെ പരാമർശവും പ്രതിപക്ഷം ആയുധമാക്കുകയാണ്. ലവ് ജിഹാദിനെ ചൊല്ലി കത്തോലിക്ക സഭയിൽ അരങ്ങേറുന്ന സംവാദത്തെ ഉപയോഗിക്കാൻ ബി.ജെ.പി ശ്രമിച്ചു. പ്രകടനപത്രികയിൽ ലവ് ജിഹാദിനെതിരായ നിയമനിർമ്മാണം ഉൾപ്പെടുത്തി. ലവ് ജിഹാദിനെ ചൊല്ലിയുള്ള ആശങ്കയെ ന്യായീകരിച്ച ജോസ് കെ.മാണിക്ക് വിവാദമായപ്പോൾ തിരുത്തേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ക്യാപ്റ്റൻ വിശേഷണം സി.പി.എമ്മിൽ സംവാദമായതോടെ ഏറ്റുപിടിച്ച് ആയുധമാക്കാൻ യു.ഡി.എഫ് ശ്രമിക്കാതിരുന്നില്ല. മൂന്ന് ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിതോടെ ബി.ജെ.പി ബാന്ധവത്തിൽ ഇടത്, വലത് മുന്നണികൾ ആരോപണ-പ്രത്യാരോപണങ്ങൾ കടുപ്പിച്ചു.

 വോ​ട്ട​ർ​മാ​ർ​ ​കൂ​ടു​തൽ മ​ല​പ്പു​റ​ത്ത്,​ കു​റ​വ് വ​യ​നാ​ട്ടിൽ

​സം​സ്ഥാ​ന​ത്തെ​ 2.74​ ​കോ​ടി​ ​വോ​ട്ട​ർ​മാ​രി​ൽ​ 33​ ​ല​ക്ഷ​വും​ ​മ​ല​പ്പു​റ​ത്താ​ണ്.​ ​വ​യ​നാ​ട് ​ജി​ല്ല​യി​ലാ​ണ് ​കു​റ​വ് ​ആ​റ് ​ല​ക്ഷം​ .
വോ​ട്ട​ർ​മാ​ർ​ ​ജി​ല്ല​ ​തി​രി​ച്ച്:​ ​കാ​സ​ർ​കോ​ട് ​-10,58,331,​ ​ക​ണ്ണൂ​ർ​ ​-20,61,041,​ ​വ​യ​നാ​ട് ​-6,16,110,​ ​കോ​ഴി​ക്കോ​ട്-​ 25,58,679,​ ​മ​ല​പ്പു​റം​ ​-33,21,038,​ ​പാ​ല​ക്കാ​ട് ​-22,94,739,​ ​തൃ​ശ്ശൂ​ർ​ ​-26,12,032,​ ​എ​റ​ണാ​കു​ളം​-​ 26,49,340,​ ​ഇ​ടു​ക്കി​ ​-8,88,608,​ ​കോ​ട്ട​യം​ ​-15,93,575,​ ​ആ​ല​പ്പു​ഴ​ ​-17,82,900,​ ​പ​ത്ത​നം​തി​ട്ട​ ​-10,54,100,​ ​കൊ​ല്ലം​ ​-21,35,830,​ ​തി​രു​വ​ന​ന്ത​പു​രം​-​ 28,19,710