ആകെ വോട്ടർമാർ: 28,19,710 , ബൂത്തുകൾ: 4164
തിരുവനന്തപുരം: ജില്ലയിൽ 14 നിയമസഭാ മണ്ഡലങ്ങളിലായി 28,19,710 സമ്മതിദായകരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഇതിനായി 4164 പോളിംഗ് ബൂത്തുകൾ ഇന്ന് സജ്ജമാകും. ജില്ലയിൽ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് 2,736 പോളിംഗ് ബൂത്തുകളാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം പേർക്കു മാത്രമായി വോട്ടിംഗ് സൗകര്യം നിജപ്പെടുത്തിയതിനാൽ പുതിയായി 1,428 ഓക്‌സിലിയറി പോളിംഗ് ബൂത്തുകൾകൂടി തുറന്നു. ഇവയടക്കം ആകെ 4164 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയതെന്ന് ജില്ലാ ഇലക്‌ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേയും സമ്മതിദായകരുടെ എണ്ണം
(നിയമസഭാ മണ്ഡലം - പുരുഷന്മാർ - സ്ത്രീകൾ - ട്രാൻസ്‌ജെൻഡേഴ്‌സ് - ആകെവോട്ടർമാർ, ബൂത്തുകൾ )
വർക്കല - 87,074 - 1,00,572 - 0 - ആകെ വോട്ടർമാർ 1,87,646 , ആകെ ബൂത്തുകൾ275
ആറ്റിങ്ങൽ 92,461 - 1,09,660 - 2 - ആകെ വോട്ടർമാർ 2,02,123, ആകെ ബൂത്തുകൾ 307
ചിറയിൻകീഴ് - 91,124 - 1,08,093 - 3 - ആകെ വോട്ടർമാർ 1,99,220, ആകെ ബൂത്തുകൾ 303
നെടുമങ്ങാട് - 98,412 - 1,08,820 - 2 -ആകെ വോട്ടർമാർ 2,07,234, ആകെ ബൂത്തുകൾ300
വാമനപുരം - 93,634 - 1,06,355 - 3 - ആകെ വോട്ടർമാർ 1,99,992, ആകെ ബൂത്തുകൾ288
കഴക്കൂട്ടം - 93,159 - 1,01,205 - 1 - ആകെ വോട്ടർമാർ 1,94,365, ആകെ ബൂത്തുകൾ 296
വട്ടിയൂർക്കാവ് - 99,323 - 1,08,787 - 8 - ആകെ വോട്ടർമാർ 2,08,118, ആകെ ബൂത്തുകൾ315
തിരുവനന്തപുരം - 98,731 - 1,04,565 - 23 - ആകെ വോട്ടർമാർ 2,03,319ആകെ ബൂത്തുകൾ308
നേമം - 98,952 - 1,05,279 - 9 -ആകെ വോട്ടർമാർ 2,04,240, ആകെ ബൂത്തുകൾ 311
അരുവിക്കര - 91,300 - 1,01,833 - 1 - ആകെ വോട്ടർമാർ 1,93,134, ആകെ ബൂത്തുകൾ265
പാറശാല - 1,05,183 - 1,13,948 - 0 - ആകെ വോട്ടർമാർ 2,19,131, ആകെ ബൂത്തുകൾ318
കാട്ടാക്കട - 93,750 - 1,02,072 - 5 - ആകെ വോട്ടർമാർ 1,95,827, ആകെ ബൂത്തുകൾ287
കോവളം - 1,06,928 - 1,11,726 - 2 - ആകെ വോട്ടർമാർ 2,18,656,ആകെ ബൂത്തുകൾ323
നെയ്യാറ്റിൻകര - 90,660 - 96,043 - 2 -ആകെ വോട്ടർമാർ 1,86,705,ആകെ ബൂത്തുകൾ268
ആകെ - 13,40,691 - 14,78,958 - 61 - ആകെ വോട്ടർമാർ 28,19,710, ആകെ ബൂത്തുകൾ 4164