d

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കേന്ദ്ര സേനാവിഭാഗത്തിന്റെ 700 ഉദ്യോഗസ്ഥരെയും 1000 സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെയും അധികമായി വിന്യസിച്ചിട്ടുണ്ട്. 26 ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ 38 ഇൻസ്‌പെക്ടർമാരും 222 എസ്.ഐമാരും സുരക്ഷാ ചുമതല വഹിക്കും. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായുള്ള 1403 പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ച് 50 ഗ്രൂപ്പ് പട്രോളിംഗ് സംഘത്തെയും നഗരത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ക്രമസമാധാന പാലനത്തിന് പ്രത്യേകമായി 50 പട്രോളിംഗ് സംഘത്തെയും നിയോഗിച്ചുേ. ആവശ്യമായ സ്‌പെഷ്യൽ സ്‌ട്രൈക്കിംഗ് ഫോഴ്സുകളും നഗരത്തിൽ സജ്ജമാക്കി. പ്രശ്‌ന സാദ്ധ്യത കണക്കിലെടുത്ത് ബൂത്തുക്കളെ തരംതിരിച്ചതിൽ 206 സെൻസിറ്റീവ് ബൂത്തുകളും 10 ക്രിട്ടിക്കൽ ബൂത്തുകളും 81 വൾനറബിൾ ബൂത്തുകളുമാണുള്ളത്. ഇതിൽ സെൻസിറ്റീവ് ബൂത്തുകളിൽ സാധാരണ ബൂത്തുകളിലുള്ളതിനേക്കാൾ കൂടുതൽ പൊലീസിനെയും ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകളിൽ പൊലീസിനെ കൂടാതെ കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.