ചിറയിൻകീഴ്: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വഴിയാത്രക്കാരനെ ഇടിച്ച ബൈക്ക് മറിഞ്ഞ് പിന്നിലിരുന്ന യുവാവ് മരിച്ചു.
ചിറയിൻകീഴ് പുരവൂർ ഒറ്റകലുങ്കിന് സമീപം കരിക്കകത്ത് വീട്ടിൽ അജിത്കുമാർ- ശ്രീകല ദമ്പതികളുടെ മകൻ അനന്തു (22)ആണ് മരിച്ചത്.ഇക്കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം . ചിറയിൻകീഴ് പാലുകുന്ന് ജംഗ്ഷന് സമീപം റോഡ് മുറിച്ച് കടന്ന വഴിയാത്രക്കാരെന്നെ ഇടിച്ചാണ് അപകടം സംഭവിച്ചത്. യാത്രക്കാരനെ രക്ഷിക്കാനായി ബൈക്ക് ബ്രേക്ക് ചെയ്തെങ്കിലും ഇടിയുടെ ആഘാതത്തിൽ ബൈക്ക് നീയന്ത്രണം വിട്ട് മറിയുകയായിരുന്നു. അനന്ദുവിന് തലയ്ക്ക് ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. സംഭവം നടന്ന ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന വലിയ ഏല സ്വദേശി അച്ചു (21) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പണ്ടകശാല ഹോണ്ട ബൈക്ക് ഷോറൂമിലെ സെയിൽസ്മാനാണ് അനന്തു.